സെക്യുലറിസ്റ്റുകൾ ഒന്നിക്കണം: ഡോ. തോമസ് ഐസക്
1444010
Sunday, August 11, 2024 6:49 AM IST
തൃശൂർ: മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എല്ലാവരും ഒരുമിക്കണമെന്നു ഡോ.ടി.എം.തോമസ് ഐസക്. സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിച്ച സെമിനാറിൽ ’സെക്യൂലർ സ്റ്റേറ്റ് : ജനാധിപത്യവിചാരങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വർഗീയതയ്ക്കെതിരെയുള്ള ദേശീയരാഷ്ട്രീയത്തിന്റെ പ്രതിഫലനം ലോക്സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായില്ല എന്നത് സെക്യുലർ ഡെമോക്രാറ്റുകളെല്ലാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെക്യുലർ ഫോറം ചെയർമാനും സാംസ്കാരികപ്രവർത്തകനുമായ ഇ.ഡി. ഡേവീസ് രചിച്ച ’ഇ.എം.എസും സെക്യുലറിസവും’ എന്ന പുസ്തകം കെ.ആർ. വിജയയ്ക്കു നൽകി തോമസ് ഐസക് പ്രകാശനം ചെയ്തു.മുൻ കൃഷിമന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.