മുടിക്കോട് ലോറികൾ കൂട്ടിയിടിച്ച് അപകടം
1444000
Sunday, August 11, 2024 6:48 AM IST
മുടിക്കോട്: തൃശൂർ, പാലക്കാട് ഹൈവേയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ പാലക്കാട് സ്വദേശി സുബ്രഹ്മണ്യനെ (55) ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ മുറിച്ചുമാറ്റിയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.
ഇന്നലെ പുലർച്ചെ 1.30 ന് മുടിക്കോട് പള്ളിക്കു സമീപമായിരുന്നു അപകടം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ശ്രീഹരി, സുധൻ, ജിമോദ്, ജിബിൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വലപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
തൃപ്രയാർ: വലപ്പാട് കോതകുളം സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ചാമക്കാല സ്വദേശിനി പള്ളത്ത് വീട്ടിൽ മണികണ്ഠൻ ഭാര്യ ലിബിത (31), ബൈക്ക് യാത്രക്കാരായ വലപ്പാട് മുരിയാംതോട് സ്വദേശി ചൗപുരക്കൽ സത്യൻ മകൻ മേഘരാജ് (22), വലപ്പാട് സ്വദേശി കുന്തറ വീട്ടിൽ ഷാജി മകൻ ശരൺ (19)എന്നിവരെ തൃപ്രയാർ ആക്ട്സ്പ്രവർത്തകർ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് അപകടം.