ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളും പരിസരവും ഇനി സിസിടിവി നിരീക്ഷണത്തിൽ
1443548
Saturday, August 10, 2024 1:59 AM IST
ചെന്ത്രാപ്പിന്നി: ചാമക്കാല ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളും പരിസരവും ഇനി പൂർണമായും സിസി ടിവി നിരീക്ഷണത്തിൽ. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഹോട്ട് പാക്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലുലക്ഷം രൂപയോളം ചെലവിട്ടാണ് അത്യാധുനിക സംവിധാനമുള്ള 17 കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂൾ അങ്കണം, മൈതാനം, റോഡുകൾ എന്നിവ സിസി ടിവിയുടെ നിരീക്ഷത്തിലാകും.
ഇ.ടി. ടൈസൺ എംഎൽഎ സിസി ടിവിയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ്് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി.
ഹോട്ട്പാക്ക് ഗ്രൂപ്പ് സിഇഒ പി.ബി. സൈനുദ്ധീൻ മുഖ്യാതിഥിയായി. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ, പിടിഎ പ്രസിഡന്റ് സി.ബി.അബ്ദുൾ സമദ്, പ്രിൻസിപ്പൽ വി. ഇന്ദു, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ. ഹംസ, ഒസാക്സ് പ്രസിഡന്റ് എം.സി.എം. താജുദ്ധീൻ, പ്രധാനധ്യാപിക എൻ.എസ്. ഷീബ, പി.എ. മുഹമ്മദ് തുടങ്ങിവയവർ പ്രസംഗിച്ചു.