ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി മണപ്പുറം ഫൗണ്ടേഷൻ
1441771
Sunday, August 4, 2024 2:57 AM IST
കയ്പമംഗലം: എടത്തിരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി മണപ്പുറം ഫൗണ്ടേഷൻ.
കനോലി കനാൽ കരകവിഞ്ഞ് വെള്ളക്കെട്ടിലായതിനെ തുടർന്ന് നൂറ്റിപ്പത്തിലധികം പേരാണ് ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്. മണപ്പുറം ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ സുഷമ നന്ദകുമാർ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ.ചന്ദ്രബാബുവിന് ഭക്ഷ്യവസ്തുക്കൾ കൈമാറി.
മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ്, പബ്ലിക് റിലേഷൻ ഓഫീസർ കെ.എം. അഷ്റഫ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജു, കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈലജ രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.ജി.നിഖിൽ, പി.ആർ. നിഖിൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങിവയവർ സന്നിഹിതരായിരുന്നു.