പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
1441699
Saturday, August 3, 2024 11:32 PM IST
തളിക്കുളം: വിറക് ഉണക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തളിക്കുളം മുറ്റിച്ചൂർ പാലത്തിന് തെക്ക് വിയ്യത്ത് പ്രകാശനാണ്(62) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം.
മഴ മാറി വെയിൽ തെളിഞ്ഞതോടെ വീടിനു സമീപത്തെ ഒഴിഞ്ഞവീട്ടിൽ സൂക്ഷിച്ചിരുന്ന വിറക് ഉണക്കാനായി വെയിലത്തേക്ക് വാരിയിടുന്നതിനിടയിലാണ് കാലിൽ പാമ്പ് കടിയേറ്റത്.
അബോധവസ്ഥയിൽ നിലഗുരുതരമായ പ്രകാശനെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പ്രകാശൻ കൂലിപണിക്കാരനാണ്. ഭാര്യ: ലത. മക്കൾ: സിമി, നിമി. മരുമക്കൾ: ഷിജു, ധലീഷ്.