തീരദേശജനതയോട് സർക്കാരിന് അവഗണന: ടി.എൻ. പ്രതാപൻ
1436476
Tuesday, July 16, 2024 1:23 AM IST
ചാവക്കാട്: കേരളത്തിലെ തീരദേശജനതയോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തികഞ്ഞ അവഗണനയാണു കാണിക്കുന്നതെ ന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ആരോപിച്ചു.
കടൽക്ഷോഭമുൾപ്പടെയുള്ള തീരജനതയുടെ ദുരിതത്തിനു പരിഹാരം കാണുക, വില്ലേജ് ഓഫീസുകളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ചാവക്കാട് താലൂക്ക് ഓഫീസിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ മെംബർ സി.എ. ഗോപപ്രതാപൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി, ഡിസിസി അംഗം ഇർഷാദ്. കെ. ചേറ്റുവ, ആർ. രവികുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, പി.വി. ബദറുദ്ധീൻ, നളിനാക്ഷൻ ഇരട്ടപ്പുഴ, ഒ.കെ.ആർ മണികണ്ഠൻ, സുനിൽ കാര്യാട്ട്, എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് കെ.വി. സത്താർ, എം.എസ്. ശിവദാസ്, എച്ച്.എം. നൗഫൽ, ആർ.കെ. നൗഷാദ്, സി. മുസ്താക്കലി, കെ. ജെ. ചാക്കോ, കെ. എച്ച്. ഷാഹുൽഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി