ട്രെയിൻതട്ടി മരിച്ചനിലയിൽ
1429299
Friday, June 14, 2024 10:15 PM IST
വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിറങ്കോണം കുന്നുമ്മൽ വീട്ടിൽ സേതുമാധവനാണ് (35) മരിച്ചത്. മുള്ളൂർക്കര റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.
രാവിലെ അഞ്ചു മുതൽ വീട്ടിൽ നിന്നും സേതുമാധവനെ കാണ്മാനില്ലായിരുന്നു. രാവിലെ ഏഴരയോടെയാണ് വീട്ടുകാർക്ക് സേതുമാധവൻ മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിവാഹിതനാണ്.