എം.ടി. തോമസ് മാസ്റ്റർ അനുസ്മരണം
1425110
Sunday, May 26, 2024 8:08 AM IST
ഗുരുവായൂർ: കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ്് എം.ടി. തോമസ് മാസ്റ്ററെ അനുസ്മരിച്ചു.കേരള കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ്് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷനായി.
സിപിഎം സംസ്ഥാന സമിതി അംഗം ബേബി ജോൺ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സെബാസ്റ്റ്യൻ ചൂണ്ടൽ, സി.വി. കുരിയാക്കോസ്, ബേബി മാത്യു കാവുങ്കൽ, ജോർജ് താഴേക്കാടൻ, അഡ്വ. സി.എ. ജോണി, ഷാജി ആനിത്തോട്ടം,ബേബി നെല്ലിക്കുഴി എന്നിവർ പ്രസംഗിച്ചു.