ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ നിത്യവ്രതാനുഷ്ഠാനത്തിന്റെയും ഒല്ലൂർ സെന്റ് മേരീസ് മഠത്തിന്റെയും 125-ാംവർഷാഘോഷങ്ങൾക്കു തുടക്കമായി. ശതോത്തരജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടത്തിൽ 125 വിശിഷ്ടവ്യക്തിത്വങ്ങൾ പുഷ്പാർച്ചന നടത്തി ഉദ്ഘാടനദീപം തെളിയിച്ചു.
തൃശൂർ അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ, വിശുദ്ധ എവുപ്രാസ്യ തീർഥകേന്ദ്രം റെക്ടർ ഫാ. റാഫേൽ വടക്കൻ, ഫാ. ജോൺ പുത്തൂർ എന്നിവർ കാർമികരായി ദിവ്യബലി അർപ്പിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്ലിൻ, സെന്റ് മേരീസ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ലിസ്ജോ, തീർഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ ലിസി ജോൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. നേർച്ചവിതരണവും ഉണ്ടായിരുന്നു.