സമ്മതിദാനാവകാശം വിനിയോഗിച്ചു; ഫലപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ ഏല്യക്കുട്ടി വിടചൊല്ലി
1418191
Monday, April 22, 2024 11:58 PM IST
കൊരട്ടി: 92 വയസിൽ തന്റെ അവസാന സമ്മതിദാനാവകാശവും രേഖപ്പെടുത്തി ഫലപ്രഖാപനത്തിനായി കാത്തുനിൽക്കാതെ ഏല്യക്കുട്ടി യാത്രാമൊഴി ചൊല്ലി.
ജയപരാജയങ്ങളറിയാതെ ജനാധിപത്യത്തിനോട് നീതി പുലർത്തിയുള്ള വിടവാങ്ങൽ. കൊരട്ടി മംഗലശേരി മേലൂക്കാരൻ ആന്റണിയുടെ ഭാര്യ ഏലൃക്കുട്ടിയാണ് ഇന്നലെ ജീവിതത്തോട് വിട പറഞ്ഞത്.
രണ്ടു ദിവസം മുമ്പായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ട് വീട്ടിൽ വച്ചു രേഖപ്പെടുത്തിയത്. വാർധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. 85 വയസിനു മേലെയുള്ളവർക്ക് ഇലക്ഷൻ കമ്മീഷൻ അനുവദിച്ച സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവർക്ക് വീട്ടിൽ ബുത്ത് ഒരുക്കിയത്.
സംസ്കാരം ഇന്ന് രാവിലെ 11നു മംഗലശേരി സെന്റ് തോമസ് പള്ളിയിൽ.
മക്കൾ: ലിസി, ജോസ് (റിട്ട. ഹെഡ് ഓഫ് സെക്ഷൻ, ഗവ. പോളിടെക്നിക്, കോട്ടയം), സോഫി, ടെസി (റിട്ട. എൽപി സ്കൂൾ അധ്യാപിക, സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂൾ, നെല്ലിക്കുന്ന്), ജോജോ (അൽ ഇമാൻ കൺസ്ട്രക്ഷൻ കമ്പനി, കുവൈറ്റ്), പരേതയായ മിനി. മരുമക്കൾ: പോൾ തേലേക്കാട്ട്, ആനി എടാട്ടുകാരൻ, സെബാസ്റ്റ്യൻ വടക്കേപീടിക (റിട്ട. അപ്പോളോ ടയേഴ്സ്, പേരാമ്പ്ര), ജോസഫ് പാലാട്ടികുന്നത്ത് ആനപ്പാറ, ജോയ് ചിറ്റിനപ്പിള്ളി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ബിന്ദു അമ്പൂക്കൻ.