കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി
1417354
Friday, April 19, 2024 1:48 AM IST
വടക്കാഞ്ചേരി: റൂട്ട് മാർച്ച് നടത്തി. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന കേന്ദ്ര ഇൻ്റിലജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സായുധ സേനയും വടക്കാഞ്ചേരി പോലീസും സംയുക്തമായി വടക്കാഞ്ചേരി ടൗണിൽ റൂട്ട് മാർച്ച് നടത്തി. ഓട്ടുപാറയിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷനു സമീപം സമാപിച്ചു. തുടർന്ന് കുമ്പളങ്ങാട് സെന്ററിലും റൂട്ട് മാർച്ച് നടത്തി. തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എരുമപ്പെട്ടി: എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മേഖലയില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. പ്രശ്നബാധിത ബൂത്തുകളായ കടങ്ങോട്, പാറപ്പുറം, ഇയ്യാൽ, ചിറ്റിലങ്ങാട്, വേലൂർ എന്നിവിടങ്ങളിൽ എരുമപ്പെട്ടി എസ്ഐ സി. ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ കെ. സഗുൺ എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്. വേലൂർ തണ്ടിലം റോഡിൽ നിന്ന് തുടങ്ങി വേലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സമാപിച്ചു.