ചാലക്കുടിയിലെ പാർക്കിൽ ഒരാൾ മരിച്ചനിലയിൽ
1417207
Thursday, April 18, 2024 11:20 PM IST
ചാലക്കുടി: സൗത്ത് ജംഗഷനിലെ പൗലോസ് താക്കോൽക്കാരൻ പാർക്കിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു സമീപത്തു നിന്നും ലഭിച്ച ബാഗിൽ കൊല്ലം മയ്യനാട് സ്വദേശി ഷാനവാസ് (56) എന്ന വിലാസം ലഭിച്ചിട്ടുണ്ട്.
എറണാകുളത്തെ ഒരു നാടക കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.