ഇടത് മഹിളാസംഘടനകൾ വനിതാസംഗമം നടത്തി
1417072
Thursday, April 18, 2024 1:48 AM IST
ചാലക്കുടി: നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ മഹിളാസംഘടനകളുടെ നേതൃത്വത്തില്‍ വനിതാസംഗമം നടത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു.കേരള മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ബിജി സദാനന്ദന് അധ്യക്ഷത വഹിച്ചു.
ജനാധിപത്യ മഹിള അസോസിയേഷന് നേതാവ് തുളസി, സിനിമ - സീരിയല്‍ നടി ഗായത്രി വര്‍ഷ, കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍, എറണാകുളം ജില്ലാ പഞ്ചായത്തംഗവും കേരള മഹിളാസംഘം നേതാവുമായ ശാരദ മോഹന്‍, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗം ഉഷാകുമാരി, ആര്‍ജെഡി മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി കാവ്യ ദിലീപ്, മുന്‍ എംഎൽഎ ബി.ഡി. ദേവസി, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമന്, ആതിര ദേവരാജന്‍, മായ ശിവദാസ്, പ്രിന്‍സി ഫ്രാന്‍സിസ്, എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബീന രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.