ഷെഡ് വീണ് വീട്ടമ്മ മരിച്ചു
1416796
Tuesday, April 16, 2024 11:41 PM IST
വടക്കാഞ്ചേരി: താത്കാലിക ഷെഡ് വീണ് മുള്ളൂർക്കര പഞ്ചായത്ത് പത്താംവാർഡിൽ കൊല്ലംമാക്ക് അക്കരത്തൊടി വീട്ടിൽ ശാന്ത(50)യാണ് മരിച്ചത്.
ലൈഫ് പദ്ധതിയിൽ ശാന്തയ്ക്കു വീട് അനുവദിച്ചിരുന്നു. നിർമാണത്തിനായി പഴയ വീടു പൊളിക്കുന്നതിനു മുന്പ് താത്കാലിക ഷെഡ് നിർമിക്കുമ്പോഴായിരുന്നു അപകടം. ഷെഡ് തകർന്ന് ശാന്തയുടെ ദേഹത്തേക്കു വീഴുകയായിരുന്നു എന്നു പറയുന്നു. ഉടൻതന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.