തേവർ പന്തലിനു കാൽനാട്ടി
1397284
Monday, March 4, 2024 1:12 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിന് സമീപം ഉയർത്തുന്ന തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിനും കാൽ നാട്ടി. ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിഭൂമി പൂജ നടത്തി മാവിലകളും ചാർത്തിയ കവുങ്ങ് നാട്ടുകയും ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, മെമ്പർമാർ എം.ബി. മുരളീധരൻ, പ്രേം രാജ് ചൂണ്ടലാത്ത്, മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് മേനോൻ, ദേവസംഗമ സമിതി പ്രസിഡന്റ് എ.എ. കുമാരൻ, പെരുവനം - ആറാട്ടുപുഴ പൂരം കൾച്ചറൽ ആന്റ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ എ. ഉണ്ണികൃഷ്ണൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, വാർഡ് അംഗം കെ. രവീന്ദ്രനാഥ്എന്നിവർ ചേർന്നാണ് കാൽനാട്ടിയത്.
രണ്ടു ബഹുനില വർണ്ണ പന്തലുകളുടേയും നിർമ്മാണം ആറാട്ടു പുഴ എം.കൃഷ്ണകുമാറാണ് നിർവഹിക്കുന്നത്.
തേവർ പന്തലിന്റെ ദീപാലങ്കാരം തിരൂർ ക്ലാസിക്ക് സൗണ്ട് ഗോപാലകൃഷ്ണനും തേവർ സ്വീകരണ പന്തലിന്റെ ദീപാലങ്കാരം പാവറട്ടി സി.ജെ. ലൈറ്റ് ആൻഡ് സൗണ്ട് ജെൻസനുമാണ് നിർവഹിക്കുന്നത്.
പ്രസിഡന്റ് സി. സുധാകരൻ, സെക്രട്ടറി കെ. രഘുനന്ദനൻ, ട്രഷറർ കെ.കെ. വേണുഗോപാൽ, വൈസ് പ്രസിഡന്റ്് കെ. വിശ്വനാഥൻ, ജോ. സെക്രട്ടറി രവി ചക്കോത്ത്, ഓഡിറ്റർ കെ. സജീഷ് എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി കാൽ നാട്ടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പൂരം കൊടിയേറ്റം 17നും തിരുവാതിര വിളക്ക് 19ന് വെളുപ്പിനും പെരുവനം പൂരം 20നും ആറാട്ടുപുഴ തറയ്ക്കൽ പൂരം 22 നും ആറാട്ടുപുഴ പൂരം 23 നുമാണ് ആഘോഷിക്കുന്നത്.