ശങ്കരദര്‍ശനം പ്രചരിപ്പിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
1374342
Wednesday, November 29, 2023 2:36 AM IST
ഇരിങ്ങാലക്കുട: ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമായ കേരളത്തില്‍ ആധുനിക സമൂഹം നേരിടുന്ന സാംസ്കാരിക അന്ധതയുടെ പ്രശ്നപരിഹാരമായി ശങ്കരദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. അവിട്ടത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശങ്കരമണ്ഡപം സമര്‍പ്പണവും ശങ്കരപ്രതിമ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൂഞ്ചിറമഠം മൂപ്പില്സ്വാമിമാര് പരമേശ്വര ബ്രഹ്മനന്ദ ദീപപ്രോജ്വലനം നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.എന്‍. ഈശ്വരന് അധ്യക്ഷതവഹിച്ചു. പദാമനാഭശര്മ, കല്ലിങ്ങപ്പുറം ചന്ദ്രന്, വിപിന്‍ പാറേക്കാട്ടില്‍, വാര്‍ഡ് അംദം സി.ആര്. ശ്യംരാജ്, ട്രസ്റ്റ് സെക്രട്ടറി എ.സി. ദിനേശ് വാര്യര്‍, ട്രസ്റ്റ് അംഗം സി.സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.