വിശ്രമകേന്ദ്രം ഇന്നു തുറക്കും
1374328
Wednesday, November 29, 2023 2:26 AM IST
ചാവക്കാട്: പാഴ് വസ്തുക്കൾ ഉപയോഗിച്ച് ബ്ലാങ്ങാട് ബീച്ചിൽ എൻജിനിയറിംഗ് വിദ്യാർഥികൾ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച വിശ്രമകേന്ദ്രം ഇന്നു തുറക്കും. വൈകിട്ട്അഞ്ചിന് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്യും.
നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അധ്യക്ഷതവഹിക്കും. മത്സ്യത്തൊഴിലാളികൾക്ക് വിശ്രമിക്കാനും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യമുള്ള തരത്തിലാണ് നിർമാണം.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥികളാണ് ഒരുമാസം കൊണ്ട് നിർമിച്ചത്. ടയർ ട്യൂബ്, കുപ്പികൾ തുടങ്ങിയവകൊണ്ട് നിർമിച്ച വിശ്രമകേന്ദ്രത്തിനു ’തീരത്ത്’ എന്നാണു പേരിട്ടത്.