മനുഷ്യദുഃഖത്തിന് ദേശഭേദങ്ങളില്ല: വി.ഡി. സതീശന്
1374088
Tuesday, November 28, 2023 1:57 AM IST
തൃശൂര്‍: പരിത്യക്തരായ സ്ത്രീജീവിതങ്ങളുടെ സങ്കടങ്ങളും നിസഹായതകളും അമര്‍ഷങ്ങളും ദൃശ്യവല്‍ക്കരിക്കുമ്പോള്‍ മനുഷ്യരുടെ ദുഃഖങ്ങള്‍ക്കും അവരുടെ കണ്ണീരിനും ദേശവ്യത്യാസമില്ലെന്നു ബോധ്യമാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകചര്ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്മാന് പഴംകുളം മധു അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി, ഡോ. പി.വി. കൃഷ്ണന്‍നായര്‍, എം.പി. സുരേന്ദ്രന്, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുധ മേനോന്, പ്രഫ. ജോണ്‍ സിറിയക്, ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.