പുതുക്കാട് മണ്ഡലത്തിലെ വികസനത്തിന് ടൂറിസം വകുപ്പ് ഒപ്പമുണ്ടാകും: മന്ത്രി
1339326
Saturday, September 30, 2023 12:46 AM IST
പുതുക്കാട്: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പ് ഒപ്പമുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റേയും, പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റേയും ഉദ്ഘാടനം പുതുക്കാട് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സുതാര്യത ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന സർക്കാരാണിത്. പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡുകൾ ആധുനീക രീതിയിൽ നവീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. പുതുക്കാട് മണ്ഡലത്തിലെ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെ.കെ. രാമചന്ദ്രൻ എംഎൽഎ ശ്രദ്ധയിൽ പ്പെടുത്തിയ കാര്യങ്ങളിൽ ടൂറിസം വകുപ്പ് ഒപ്പമുണ്ടാകുമെന്ന ഉറപ്പും മന്ത്രി നൽകി. കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാ രായ കെ.എം. ബാബുരാജ്, അജിത സുധാകരൻ, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അൽജോ പുളിക്കൻ, പഞ്ചായത്തംഗം ആൻസി ജോബി, പൊതുമരാമത്ത് ഉദ്യോ ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 11 കോടി ചെലവിലാണു പൊതുമരാമത്ത് വകുപ്പ് രണ്ട് റോഡു കൾ നവീകരിച്ചത്.