ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ ചാ​മ്പ്യ​ന്മാ​ര്‍
Saturday, September 23, 2023 2:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സി​ഐ​എ​സ്‌​സി​ഇ ഡി ​സോ​ണ്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​വും അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ 183 പോ​യി​ന്‍റോ​ടെ വി​ജ​യി​ക​ളാ​യി. ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​നി​ല്‍ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 153 പോ​യി​ന്‍റോ​ടെ കു​ന്ന​മം​ഗ​ലം ഓ​ക്‌​സീ​ലി​യം ന​വ​ജ്യോ​തി സ്‌​കൂ​ള്‍ ര​ണ്ടാം​സ്ഥാ​ന​വും 141 പോ​യി​ന്‍റോ​ടെ ചാ​ല​ക്കു​ടി കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​സി. പ്രി​ന്‍​സി​പ്പ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​മ​നു ജോ​ണ്‍​സ​ന്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​യ് ആ​ല​പ്പാ​ട്ട്, ചീ​ഫ് സ്‌​പോ​ര്‍​ട്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​തീ​ഷ് കെ. ​പി​ള്ള, എം.​പി. ഷാ​ജു എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.