കുഴിക്കാട്ടുകോണം കൈരളി വാട്ടര്‍ടാങ്ക് ലിങ്ക്റോഡ് ഗതാഗതയോഗ്യമാക്കുന്നു
1337407
Friday, September 22, 2023 2:10 AM IST
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് എട്ടില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് കുഴിക്കാട്ടുകോണം കൈരളി വാട്ടര്‍ടാങ്ക് ലിങ്ക് റോഡ് പാര്‍ശ്വഭിത്തികെട്ടി ടൈല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ലിജി സജി, സി.എം. സാനി, മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ അംബിക പള്ളിപ്പുറത്ത് സ്വാഗതവും മുനിസിപ്പല്‍ എന്‍ജിനീയര്‍ ഗീനാകുമാരി നന്ദിയും പറഞ്ഞു.