മണിപ്പുരിന് ഐക്യദാർഢ്യവുമായി നാടകം
1336845
Wednesday, September 20, 2023 1:29 AM IST
തൃശൂര്‍: മണിപ്പുര്‍ ജനതയ്ക്കു ഐക്യദാര്‍ഢ്യവുമായി നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നാടകം അവതരിപ്പിച്ചു. വിശ്വാസ പരിശീലന അധ്യാപകരാണ് അവതരിപ്പിച്ചത്.
23 പേര് നാടകത്തില്‍ വേഷമിട്ടു. ഒരു സൈന്യാധിപന്റെ കത്ത് എന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചത് എ.ഡി. ഷാജുവാണ്. ബ്രദര്‍ സനില്‍ മേനാച്ചേരിയാണ് സംവിധാനം. ഇടവക അസി. വികാരി ഫാ. ജിതിന് നെല്ലങ്കരയായിരുന്നു നാടകത്തിന്റെ സംഘാടനം.
അധ്യാപകരായ ഒ.ഡി. ജോസഫ് , പോള്‍സണ്‍, ജോളി മൈക്കിള്‍, സിനോയ് ജോസ്, വില്‍ഫ്രഡ്, എം.ടി. ജോണ്‍, സുമ പോള്‍, നിമ്മി, ജീന, പോള്‍, ലിഖില്‍, സനല്‍ ലാസര്‍ എന്നിവര്‍ പങ്കെടുത്തു.