ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, June 3, 2023 1:55 AM IST
എ​ട​ത്തി​രു​ത്തി: ക​യ്പ​മം​ഗ​ല​ത്ത് ദേ​ശീ​യ പാ​ത​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി കോ​ത​ള​ത്ത് വീ​ട്ടി​ൽ മ​നോ​ജ് എ​ന്ന ഷാ​ജു (52) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ ക​യ്പ​മം​ഗ​ലം ബോ​ർ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്ക് ഭാ​ഗ​ത്ത് നി​ന്നും വ​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ മ​നോ​ജി​നെ ഉ​ട​ൻ ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.