കുളം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു
1226540
Saturday, October 1, 2022 1:37 AM IST
കൊടകര: കുളം വൃത്തിയാക്കുന്നതിനിടെ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പേരാന്പ്ര ചിറക്കഴ തേവർമഠത്തിൽ ചേന്നന്റെ മകൻ സുധാകരൻ(44) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. കുളം വൃത്തിയാക്കുന്ന പണിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 10ന് പോട്ട ശ്മശാനത്തിൽ. അമ്മ: ശാരദ. സഹോദരങ്ങൾ: വേലായുധൻ, ശാന്ത.