വൈ​പ്പി​ൻ: ഭാ​ഗ്യം ക​നി​ഞ്ഞാ​ൽ ഇ​ക്കു​റി മി​സി​സ് ക്യൂ​ന്‍ യൂ​ണി​വേ​ഴ്‌​സ്‌ പ​ട്ടം ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി​നി ഡോ. ​ആ​നി മാ​മ്പി​ള്ളി​യി​ലൂ​ടെ വൈ​പ്പി​ൻ​ക​ര​യ്ക്ക് സ്വ​ന്ത​മാ​കും. ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ക വ​നി​ത​യാ​ണ് ഡോ. ​ആ​നി.
മും​ബൈ​യി​ൽ റി​സ​ര്‍​വ്‌ ബാ​ങ്ക്‌ ഓ​ഫ്‌ ഇ​ന്ത്യ​യി​ലെ ലീ​ഗ​ല്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യ ഈ 33കാ​രി 2023ൽ ​മി​സി​സ്‌ കേ​ര​ള മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി​രു​ന്നു.

ഈ ​മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സി​സ്‌ പോ​പ്പു​ല​ര്‍ വോ​ട്ട്‌, ബെ​സ്റ്റ്‌ ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ വീ​ഡി​യോ എ​ന്നീ ര​ണ്ട്‌ സ​ബ്‌ ടൈ​റ്റി​ലു​ക​ള്‍ ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​യ ആ​നി ഇ​പ്പോ​ള്‍ സ്‌​കോ​ര്‍ ബോ​ർ​ഡി​ല്‍ മു​ന്നി​ലാ​ണ്.

ഇന്ന് ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യെ​ന്ന ക​ട​മ്പ കൂ​ടി ക​ട​ന്നാ​ൽ ആ​നി ഇ​ന്ത്യ​ക്ക് വേ​ണ്ടി സു​ന്ദ​രി​പ്പ​ട്ട​മ​ണി​യും. ഞാ​റ​യ്‌​ക്ക​ല്‍ മാ​മ്പി​ള്ളി ചാ​ക്കോ​ച്ച​ന്‍റെ​യും വി​മി​യു​ടെ​യും മ​ക​ളാ​ണ് ആ​നി. ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യ ജോ​സ​ഫ്‌ മാ​മ്പി​ള്ളി​യാ​ണ് ഭ​ര്‍​ത്താ​വ്‌. മ​ക​ന്‍: ജോ​ഡ​ന്‍.