കെ-റെയിൽ പദ്ധതിക്കെതിരേ പ്രതിഷേധ സംഗമം നടത്തി
1478023
Sunday, November 10, 2024 7:20 AM IST
നെടുമ്പാശേരി: കെ-റെയിൽ പദ്ധതിയുടെ ദുരന്തങ്ങൾക്കിരയാക്കപ്പെടുന്നവരെ വീണ്ടും സമരത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ സമരസമതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 2020 ൽ സമർപ്പിച്ച കാലഹരണപ്പെട്ട ഡിപിആർ കേന്ദ്ര സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കുവാൻ ശ്രമം നടക്കുന്നു.
കേരളത്തിന്റെ സ്വാഭാവികമായ നിലനിൽപ്പിനെ തന്നെ തകർക്കുന്ന വിനാശകരമായ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് സമരസമതി ആവശ്യപ്പെട്ടു.
എളവൂർ-പുളിയനം കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുളിയനം ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. സമര സമിതി പ്രസിഡന്റ് എ.ഒ. പൗലോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.പി. സാൽവിൻ ഉദ്ഘാടനം ചെയ്തു. കെ.സി. ജയൻ ,കെ.എം. തോമസ്, പി.എം. ജോസഫ്, ടോമി പോൾ, എസ്.ഡി. ജോസ്, കെ.ഒ. ആന്റണി, സാന്റോ പാനികുളം എന്നിവർ പ്രസംഗിച്ചു,