കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നിര്‍മാണം: വിശദീകരണം തേടി
1467617
Saturday, November 9, 2024 5:05 AM IST
കൊച്ചി: കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
കരാര്‍ പ്രകാരം 2020ല്‍ പൂര്‍ത്തീകരിക്കേണ്ട സിസിആര്‍സി നിര്‍മാണം ഇന്നേവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നും നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കിഫ്ബി, ഇന്‍കെല്‍ എന്നീ എതിര്കക്ഷിളോട് നിര്ദേശിക്കണമെന്നടക്കം ആവശ്യപ്പെട്ട് 'ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുകാല്‍ സുരേന്ദ്രന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ആറു ലക്ഷം ചതുരശ്ര അടിയുള്ള ആധുനിക കാന്‍സര്‍ ചികിത്സ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനുള്ള 355 കോടിയുടെ കരാര്‍ കിഫ്ബി മുഖേന ഇന്‍കെല്‍ കമ്പനിക്കാണ് നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.