മൂ​വാ​റ്റു​പു​ഴ: കാ​ലാ​ന്പൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ണ്‍ തെ​രു​വ​ത്ത് നേ​തൃ​ത്വം ന​ൽ​കി​യ യു​ഡി​എ​ഫ് പാ​ന​ലി​ലെ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.
ജോ​ണ്‍ തെ​രു​വ​ത്ത്, വി.​കെ അ​ശോ​ക​ൻ, സി.​എം. അ​ബ്ദു​ൾ ഖാ​ദ​ർ, ന​സീ​ർ ക​ള​പ്പു​ര​യി​ൽ എ​ന്നി​വ​രും, എ​തി​രി​ല്ലാ​തെ വ​നി​താ സം​വ​ര​ണ​ത്തി​ൽ ഗ്രേ​സി മ​ത്താ​യി, മേ​രി​ക്കു​ട്ടി ബെ​ന്നി, 40 വ​യ​സി​ൽ താ​ഴെ​യു​ള്ള യു​വ ക​ർ​ഷ​ക​ൻ അ​ഖി​ൽ തോ​മ​സ്, യു​വ ക​ർ​ഷ​ക റോ​ജി കെ. ​രാ​ജു, എ​സ്‌​സി - എ​സ്ടി സം​വ​ര​ണം രാ​ജു കു​ന്ന​കാ​ട്ടു​കു​ടി എ​ന്നി​വ​രും വി​ജ​യി​ച്ചു.

കാ​ലാ​ന്പൂ​ർ ക്ഷീ​ര സം​ഘ​ത്തി​ൽ പ്ര​സീ​ഡിം​ഗ് ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് സി. ​ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​ണ്‍ തെ​രു​വ​ത്തി​നെ പ്ര​സി​ഡ​ന്‍റാ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മേ​രി​ക്കു​ട്ടി ബെ​ന്നി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.