തൃ​പ്പൂ​ണി​ത്തു​റ: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ലെ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​ക​ളും വെ​ടി​ക്കെ​ട്ടു​ക​ളും ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ളാ ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, പ​ര​മ്പ​രാ​ഗ​ത ആ​ന എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കെ​തി​രെ​യു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, എ​ഴു​ന്ന​ള്ളി​പ്പി​നാ​വ​ശ്യ​മാ​യ ആ​ന​ക​ളെ ല​ഭ്യ​മാ​ക്കു​ക, ഉ​ത്സ​വ - പെ​രു​ന്നാ​ളു​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടി​നു​ള്ള നി​രോ​ധ​നം നീ​ക്കു​ക, ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ എ​ൻ.​ജി.​ഒ ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ന​ട​ന്ന സം​ഗ​മം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ച്ച്.​വ​രാ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ്, സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സ​ൻ ച​മ്പ​ക്ക​ര, കെ.​ആ​ർ. സ​ജീ​ഷ്, പ്ര​കാ​ശ് അ​യ്യ​ർ,ഫാ.​റി​ജോ ജോ​ർ​ജ് കൊ​മ​രി​ക്ക​ൽ, ഇ​മാം ഇ​ബ്രാ​ഹിം കാ​മി​ൽ സ​ഖാ​ഫി, പി.​എ​സ്. ര​വീ​ന്ദ്ര​നാ​ഥ്, രാ​മ​ഭ​ദ്ര​ൻ ത​മ്പു​രാ​ൻ, ബാ​ബു പി​ഷാ​ര​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.