അപസ്മാര ശസ്ത്രക്രിയാ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം
1467625
Saturday, November 9, 2024 5:05 AM IST
കൊച്ചി: അമൃത ആശുപത്രിയില്‍ പീഡിയാട്രിക് എപിലെപ്സി സര്ജന്മാരുടെ രാജ്യാന്തര സമ്മേളനവും ശില്പശാലയും ആരംഭിച്ചു. അമൃത അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലെപ്സിയും അമൃത ബ്രെയിന്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ ന്യൂറോളജിസ്റ്റുകളും ന്യൂറോ സര്ജന്മാരുമുള്പ്പെടെ നൂറോളം ഡോക്ടര്‍മാര്‍ക്കാണ് കുട്ടികളിലെ അപസ്മാര ശസ്ത്രക്രിയാ രീതികളില്‍ പരിശീലനം നല്‍കുന്നത്.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോ സര്ജന് ഡോ. പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. വിനയന്, ഡോ. അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ജര്‍മനി, ജപ്പാന്, ബള്‍ഗേറിയ, ബ്രസീല്‍, യു.കെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് അഭിഷേക് ലാഹിരി അവതരിപ്പിച്ച സരോദ് കച്ചേരിയും അരങ്ങേറി.