മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം : മൂവാറ്റുപുഴ നിർമലമാതാ ഇടവകയിൽ പ്രതിഷേധ യോഗം
1478145
Monday, November 11, 2024 4:09 AM IST
മൂവാറ്റുപുഴ: വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് മൂവാറ്റുപുഴ നിർമലമാതാ പള്ളി ഇടവകയിൽ പ്രതിഷേധയോഗം ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുനമ്പം കൊച്ചുവേളാങ്കണ്ണി പള്ളിയുടെ മുറ്റത്ത് തയാറാക്കിയ സമരപ്പന്തലിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ച് ഒരു മാസമായിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികളെ യോഗം വിമർശിച്ചു. വികാരി ഫാ. ജോർജ് വടക്കേൽ, നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി, കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി ആന്റണി പുല്ലൻ, യൂണിറ്റ് പ്രസിഡന്റ് ഷാബു അരയത്തിനാൽ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടികൾക്ക് ജെയിംസ് വടക്കേൽ, ജോൺസൺ വെണ്ടർമാലിൽ, ജോർജ് തെക്കേകുന്നേൽ, ടോമി മാറമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.