ലൈസൻസും ഹെൽമറ്റും ഇല്ല;l മകനുമായി ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പിതാവിന് 9,500 രൂപ പിഴ
1467616
Saturday, November 9, 2024 5:05 AM IST
കാക്കനാട് : ഡ്രൈവിംഗ് ലൈസൻസിനായി മകനേയും കൂട്ടി ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഇരുചക്ര വാഹനത്തിലെത്തിയ പിതാവിന് പിന്നിലിരുന്ന മകന് ഹെൽമറ്റില്ലെന്ന് കണ്ടെത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കാരണമന്വേഷിച്ചപ്പോൾ മറന്നുപോയെന്ന് മറുപടി. ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്താൽ വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കുമെന്ന വിവരം അറിയാമോ എന്ന ചോദ്യത്തിനും ഉടനടി മറുപടി വന്നു.
എനിക്ക് ഡ്രൈവിംഗ് ലൈസൻസില്ല സാറേ.. തുടർന്നുള്ള പരിശോധനയിൽ തന്റെ വാഹനത്തിന് ഇൻഷ്വറൻസില്ലെന്നും വാഹന ഉടമ സമ്മതിച്ചു.
ലൈസൻസില്ലാതെ വണ്ടി ഓടിച്ചതിന് 5,000, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞതിന് 4,000, പിൻ സീറ്റ് യാത്രക്കാരന് ഹെൽമറ്റില്ലാതിരുന്നതിന് 5,00 രൂപ എന്നീ ക്രമത്തിൽ 9,500 രൂപ ഉദ്യോഗസ്ഥൻ പിഴ എഴുതി.
അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.എസ്. ബിനു നൽകിയ റിപ്പോർട്ടിന്മേൽ വാഹന ഉടമയിൽ നിന്നും പിഴയിനത്തിൽ 9,500 രൂപ ഈടാക്കാൻ ആർടിഒ ജേർസൺ ഉത്തരവിടുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടോടെ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപമുള്ള മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് സംഭവം അരങ്ങേറിയത്.