കൊ​ച്ചി: പ​ള്ളു​രു​ത്തി സ്‌​നേ​ഹ​ഭ​വ​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഗോ​ള സ​ലേ​ഷ്യ​ന്‍ സ​ഭ​യു​ടെ പ്ര​തി​നി​ധി ഫാ. ​ഫാ​ബി​യോ അ​റ്റാ​ര്‍​ഡ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സ​ലേ​ഷ്യ​ന്‍ സ​ഭ ബം​ഗ​ളൂ​രു പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ജോ​സ് കോ​യി​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം, സാ​മൂ​ഹി​ക പ​രി​വ​ര്‍​ത്ത​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് കൊ​ച്ചി സ്‌​നേ​ഹ​ഭ​വ​ന്‍ തു​ട​ക്കം മു​ത​ല്‍ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും സ്വാ​ധീ​ന​വും വി​ശ​ക​ല​നം ചെ​യ്യു​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​വും, സ്‌​നേ​ഹ​ഭ​വ​നി​ലൂ​ടെ ക​ട​ന്നു പോ​യി ജീ​വി​ത വി​ജ​യം നേ​ടി​യ അ​ന്പ​തോ​ളം യു​വാ​ക്ക​ളു​ടെ ജീ​വി​ത വി​ജ​യ​ക​ഥ​ക​ള്‍ അ​ട​ങ്ങി​യ പു​സ്ത​ക​വും ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.
സ്‌​നേ​ഹ ഭ​വ​ന്‍റെ അ​ന്‍​പ​ത് വ​ര്‍​ഷ ജൈ​ത്ര​യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ള്‍ വി​വ​രി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

ബോ​സ്‌​കോ നി​ല​യം ഷെ​ൽ​ട്ട​ര്‍ ഹോ​മി​ലെ കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ കൊ​ണ്ട് നി​ര്‍​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ച​ട​ങ്ങി​ലെ മു​ഖ്യ കൗ​തു​ക​മാ​യി. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​തൊ​ഴി​ല്‍ ര​ഹി​ത​രും അ​നാ​ഥ​രു​മാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സാ​മൂ​ഹി​ക ഭ​ദ്ര​ത​യ്ക്കു​മാ​യി 1974 ല്‍ ​കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​സ്ഥാ​ന​മാ​ണ് സ്നേ​ഹ​ഭ​വ​ൻ.