കൊ​ച്ചി: ലോം​ഗ്ജം​പി​ല്‍ കൈ​വി​ട്ടു​പോ​യ സ്വ​ര്‍​ണം ട്രി​പ്പി​ല്‍​ ജം​പി​ല്‍ നേ​ടി​യെ​ടു​ത്ത് എ​റ​ണാ​കു​ളം കീ​ര​മ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി എ​സ്. സ​ജ​ല്‍​ഖാ​ന്‍. 14.82 മീ​റ്റ​റാ​ണ് യോ​ഗ്യ​താ റൗ​ണ്ടി​ലെ സ​ജ​ല്‍​ഖാ​ന്‍റെ നേ​ട്ടം. ഫൈ​ന​ല്‍ റൗ​ണ്ടി​ലെ അ​വ​സാ​ന ജം​പി​ല്‍ 14.68 മീ​റ്റ​ര്‍ ദു​ര​മേ ചാ​ടാ​നാ​യു​ള്ളൂ​വെ​ങ്കി​ലും സ്വ​ര്‍​ണ​മ​ണി​യാ​ന്‍ അ​ത് ധാ​രാ​ള​മാ​യി​രു​ന്നു. സം​സ്ഥാ​ന സ്‌​കൂ​ള്‍​ മീ​റ്റി​ലെ സ​ജ​ല്‍​ഖാ​ന്‍റെ ആ​ദ്യ സ്വ​ര്‍​ണ നേ​ട്ട​മാ​ണി​ത്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ട്രി​പ്പി​ള്‍​ ജം​പി​ല്‍ മൂ​ന്നാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്. കോ​ച്ച് എം.​എ. ജോ​ര്‍​ജി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കൊ​ല്ലം നി​ര​മേ​ല്‍ സ​ജ​നാ മ​ന്‍​സി​ലി​ല്‍ ഷാ​ജ​ഹാ​ന്‍, സു​ചി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഈ ​ഇ​ന​ത്തി​ല്‍ മ​ല​പ്പു​റം ഐ​ഡി​യ​ല്‍ ഇ​എം​എ​ച്ച്എ​സ്എ​സി​ലെ അ​മൃ​തേ​ഷ് മു​ര​ളി (14.48) വെ​ള്ളി​യും തൃ​ശു​ര്‍ വ​ല്ല​ച്ചി​റ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സി​ലെ പി.​എ​സ്. ക​ര്‍​ണ​ന്‍ (14.16) വെ​ങ്ക​ല​വും നേ​ടി.

ജൂ​ണി​യ​ര്‍ വി​ഭാ​ഗം ട്രി​പ്പി​ൾ​ജം​പി​ല്‍ ക​ന്നി സ്വ​ര്‍​ണ​നേ​ട്ട​വു​മാ​യി പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ എ​ച്ച്എ​സി​ലെ ആ​ര്‍. ബി​നോ​യ് ട്രാ​ക്ക് വാ​ണു. 13.64 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ബി​നോ​യ് സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍​മീ​റ്റി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും മെ​ഡ​ലൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ച്ച്എ​സി​ലെ മി​ല​ന്‍ ബെ​ന്നി (13.56) വെ​ള്ളി​യും തൃ​ശൂ​ര്‍ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ പി.​എ​ന്‍. ന​സീ​ന്‍ (13.36) വെ​ങ്ക​ല​വും നേ​ടി.