മ​ട്ടാ​ഞ്ചേ​രി: ക​സ്റ്റം​സ് ബോ​ട്ട് ജെ​ട്ടിയിലെ ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ൽ സി​എ​സ്എം​എ​ല്ലി​ന്‍റെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ ഫോ​ർ​ട്ട്‌ കൊ​ച്ചി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോം ​ആ​ന്‍റ​ണി കു​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​സ്റ്റം​സ് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു ഫ്ര​ഞ്ച് പൗ​ര​ൻ കാ​ന​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​ത് കൊ​ച്ചി​ക്ക് ത​ന്നെ വ​ലി​യ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ധാ​രാ​ളം വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും അ​ട​ക്കം വ​ന്നു​പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ഇ​ത്ത​ര​ത്തി​ൽ സി​എ​സ്എം​എ​ല്ലി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള അ​നാ​സ്ഥ മൂ​ലം വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ക​സ്റ്റം​സ് ബോ​ട്ട് ജെ​ട്ടി​യി​ലെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​മ​ദ്, അ​ൻ​സീ​ർ അ​ലി, അ​നീ​ഷ്. നി​ഹാ​ദ് നൗ​ഫ​ൽ, ഫ​ർ​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.