മൂ​വാ​റ്റു​പു​ഴ: ഇ​സി​എ​ച്ച്എ​സ് ബെ​നി​ഫി​ഷ​റി ട്ര​സ്റ്റി​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ കൊ​ച്ചി ബ്രി​ഗേ​ഡി​യ​ർ എം.​പി. സ​ലി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റി​ട്ട. വെ​റ്റ​റ​ൻ വിം​ഗ് ക​മാ​ൻ​ഡ​ർ ബി.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​വാ​റ്റു​പു​ഴ നി​ർ​മ​ല സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ എം.​പി. സ​ലി​ന് ജ​ന​റ​ൽ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ബാ​ൻ​ഡ് മേ​ളം അ​വ​ത​രി​പ്പി​ച്ച സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ബ്രി​ഗേ​ഡി​യ​ർ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ന്ന് വി​വി​ധ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
കേ​ണ​ൽ എ​ൽ​ഡി​പി ഏ​ലി​യാ​സ്, നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി, ട്ര​സ്റ്റ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി റി​ട്ട. ക​മാ​ൻ​ഡ​ർ പി. ​സു​രേ​ഷ്, ഇ.​കെ ജ​യ​പാ​ല​ൻ, പി. ​വേ​ണു​ഗോ​പാ​ൽ, എം. ​മ​ധു​സൂ​ദ​ന​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, സി.​പി. വി​ൻ​സെ​ന്‍റ്, കെ.​പി. ഏ​ബ്ര​ഹാം, സ​ജീ​വ് സൗ​പ​ർ​ണി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.