എരൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
1467628
Saturday, November 9, 2024 5:05 AM IST
തൃപ്പൂണിത്തുറ: എരൂർ ഇല്ലിക്കപ്പടി ജംഗ്ഷനിൽ വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി.
വെള്ളിയാഴ്ച്ച രാവിലെയാണ് ഇല്ലിക്കപ്പടി മാരാന റോഡിനടുത്തായി പൈപ്പ് പൊട്ടി വെള്ളം പുറത്തേയ്ക്കൊഴുകാൻ തുടങ്ങിയത്. എരൂർ ഭാഗത്തേയ്ക്ക് പമ്പിംഗ് ഉള്ള ദിവസമായതിനാൽ ശക്തിയോടെ പുറത്തേയ്ക്ക് ഒഴുകിയ വെള്ളം റോഡരികിലൂടെ മീറ്ററുകളോളം ദൂരത്തിലൂടെ പരന്നൊഴുകുകയായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി വെള്ളം പമ്പ് ചെയ്യുന്ന ഇവിടെ ജലവിതരണക്കുഴലിലെ വാൽവ് അടച്ചാൽ പ്രദേശങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം പാടെ നിലയ്ക്കുമെന്നതിനാൽ കുടിവെള്ളം വിതരണം നിർത്തിവയ്ക്കാതിരുന്നതോടെ വെള്ളം സമീപത്തെ ഇടറോഡിലേയ്ക്കും കാനയിലേയ്ക്കുമായി ഒഴുകിപ്പോകുകയായിരുന്നു.