പ​റ​വൂ​ർ: ന​ഗ​ര​ത്തി​ൽ കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു നാ​​യ്ക്ക​ൾ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ക​ടി​ച്ചു. ബി​ൽ​ഡിം​ഗ് കോ​ൺ​ട്രാ​ക്ട​റാ​യ പാ​ല​സ് റോ​ഡ് കൈ​ത​വ​ള​പ്പി​ൽ കെ.​കെ. മു​ര​ളീ​ധ​ര​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​രു കൈ​ക​ളി​ലും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ക​ണ്ണ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കേ ന​ട​യി​ൽ വ​ച്ചാ​ണ് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​ന്‍റെ ദേ​ഹ​ത്തേ​ക്ക് തെ​രു​വു​നാ​യ്ക്ക​ൾ ചാ​ടിവീണത്. മു​ഖ​ത്ത് ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ നാ​യ​യെ ത​ട്ടി​മാ​റ്റി​യ​പ്പോ​ൾ വ​ല​തു കൈ​പ്പ​ത്തി​യി​ൽ നാ​യ ക​ടി​ച്ചു തൂ​ങ്ങി.

ഈ ​സ​മ​യം ഇ​ട​തു വ​ശ​ത്തു​കൂ​ടി മ​റ്റൊ​രു നാ​യ​യും കു​ര​ച്ചു​കൊ​ണ്ട് ദേ​ഹ​ത്തേ​ക്ക് ചാ​ടി ഇ​ട​തു കൈ​യി​ലും ക​ടി​ച്ചു. ഇ​രു നാ​യ്ക്ക​ളും കൈ​യി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ​തോ​ടെ മു​ര​ളീ​ധ​ര​ൻ സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണു.

വീ​ണു കി​ട​ന്ന മു​ര​ളീ​ധ​ര​നെ വീ​ണ്ടും ആ​ക്ര​മി​ക്കാ​നെ​ത്തി​യ നാ​യ​ക്കൂ​ട്ടം അ​തു വ​ഴി എ​ത്തി​യ​വ​രെ ക​ണ്ട് ഓ​ടി​പ്പോ​വുക​യാ​യി​രു​ന്നു. വ​ല​തു കൈ​പ്പ​ത്തി​യു​ടെ അ​ക​ത്തും പു​റ​ത്തും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്.

മു​ര​ളീ​ധ​രനെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് ആ​ന്‍റി റാ​ബീ​സ് കു​ത്തി​വ​യ്പ് എ​ടു​ത്തു.