കൊ​ച്ചി: വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ് മു​ന്‍ എം​ഡി കെ. ​ശി​വ​പ്ര​സാ​ദ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.

കേ​സി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി 25 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം എ​സി​പി ഓ​ഫീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ല​ഹ​രി​പ​ദാ​ര്‍​ഥം ക​ല​ര്‍​ത്തി ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കീ​ഴ​ട​ങ്ങ​ല്‍. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​യെ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​നു ശേ​ഷ​മാ​കും ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക.

ഒ​ക്‌​ടോ​ബ​ര്‍ 15നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശി​വ​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ഒ​ഡീ​ഷ സ്വ​ദേ​ശി​നി​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ല​ഹ​രി​പ​ദാ​ര്‍​ഥം ക​ല​ര്‍​ത്തി ന​ല്‍​കി​യ​ശേ​ഷം ക​ട​ന്നു​പി​ടി​കു​ക​യാ​യി​രു​ന്നു.

ബോ​ധം ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ തു​ട​ര്‍​ന്ന് ന​ട​ന്ന​തൊ​ന്നും അ​റി​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് ന​ല്‍​കി​യി​ട്ടു​ള്ള മൊ​ഴി. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​നം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.