മൂ​വാ​റ്റു​പു​ഴ: ‘എ​ന്‍റെ നാ​ട് സു​ന്ദ​ര ദേ​ശം’ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ ശു​ചീ​ക​ര​ണ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ഗോ​കു​ൽ രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഹു​സൈ​ൻ പ​തു​വ​ന, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. ശ്രീ​ജേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം കെ.​കെ. ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.