തുരുത്തി ഫൊറോന എയ്ഞ്ചല്‍സ് മീറ്റ്
1572289
Wednesday, July 2, 2025 7:38 AM IST
തുരുത്തി: തുരുത്തി ഫൊറോന എയ്ഞ്ചല്‍സ് മീറ്റും മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ നടത്തി.
സന്ദേശനിലയം-ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജൂലീയസ് തീമ്പലങ്ങാട്ട് ക്ലാസ് നയിച്ചു. ഫെബിന് അഗസ്റ്റിന്, ആരോണ്‍ കെ. ഷാജി, ടിന്റോ സെബാസ്റ്റ്യന്‍, ടിജി സി. വര്‍ഗീസ്, നീവാ എല്‍സാ പാലാത്ര എന്നിവര്‍ പ്രസംഗിച്ചു.