തലനാട് പഞ്ചായത്തിലെ അളിഞ്ഞിത്തുരുത്ത് നീക്കംചെയ്യാൻ നടപടി
1572005
Tuesday, July 1, 2025 11:41 PM IST
തലനാട്: തലനാട് പഞ്ചായത്ത് ഒൻപതാം വാർഡ് അളിഞ്ഞി ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ട തുരുത്ത് നീക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പ് ടെൻഡർ നൽകി. മണ്ണും ചെളിയും ഒരേക്കറോളം വിസ്തൃതിയിൽ തുരുത്തായി രൂപപ്പെട്ടതോടെ വർഷകാലത്ത് സമീപത്തെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. ജില്ലാ കളക്ടറാണ് അളിഞ്ഞി ഭാഗത്തെ തുരുത്ത് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയത്.
എൽഡിഎഫ് തലനാട് പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് ജോസ് കെ. മാണി എംപിക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്കും നിവേദനവും നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. എൽഡിഎഫ് കൺവീനർ പി.എസ്. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ സിപിഎം ലോക്കൽ സെകടറി ആശാ റിജു, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് സലിം യാക്കിരി, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി, പഞ്ചായത്തംഗങ്ങളായ വത്സമ്മ ഗോപിനാഥ്, മില ഹനിഫ തുടങ്ങിയവർ പ്രസംഗിച്ചു.