മുങ്ങിനടന്ന തട്ടിപ്പുകേസ് പ്രതി പിടിയിൽ
1571856
Tuesday, July 1, 2025 3:19 AM IST
ഗാന്ധിനഗർ: ജാമ്യത്തിലിറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പുകേസ് പ്രതി പിടിയിൽ. കുടമാളൂർ സ്വദേശി മഹേഷ് (54 ) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
വാകത്താനം ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് എടുത്ത തുക തിരികെ അടയ്ക്കാതെ കബളിപ്പിച്ച കേസിലെ പ്രതിയാണ് പത്തുവർഷത്തിനുശേഷം വാകത്താനം പോലീസിന്റെ പിടിയിലായത്.