യുവാവ് മരിച്ച നിലയില്‍
1571854
Tuesday, July 1, 2025 3:19 AM IST
കോട്ടയം: യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ മാന്താറ്റില്‍ പുതുപ്പറമ്പില്‍ സാജുവിന്റെ മകന് സനൂഷിനെ (പൊന്നാച്ചന്‍-36) യാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സനൂഷിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മാസങ്ങളോളമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് മാനസികവിഷമം നേരിട്ടിരുന്നതായാണ് ലഭിക്കുന്ന വിവരം.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.