മോഷണക്കേസില്‍ പോലീസ് പിടികൂടിയ പ്രതി ജയില്‍ ചാടി
1571750
Tuesday, July 1, 2025 12:00 AM IST
കോട്ടയം: മൊബൈല്‍ മോഷണക്കേസില്‍ പോലീസ് പിടികൂടിയ പ്രതി ജയില്‍ ചാടി. ആസാം നെഗോണ്‍ സ്വ ദേശി അമിനുള്‍ ഇസ്ലാം (ബാബു-20) ആണ് ജയില്‍ ചാടിയത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. ജില്ലാ ജയിലിനോട് ചേര്‍ന്നുള്ള വിജിലന്‍സ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ മതിലാണ് പ്രതി ചാടിക്കടന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം റെയില്‍വേ പോലീസാണ് ഇയാളെ പിടികൂടിയത്. മുണ്ട് മാത്രമാണ് പ്രതി ധരിച്ചിരുന്നത്. ഇയാൾ കളക്ടറേറ്റ് ഭാഗത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അമിനുള്‍ അറസ്റ്റിലായത്.
ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.