അരുവിത്തുറ കോളജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കം
1571990
Tuesday, July 1, 2025 3:39 PM IST
അരുവിത്തുറ: സെന്റ് ജോർജ്സ് കോളജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
കോളജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് വിദ്യാർഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ സെൽ കൺവീനർ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.