ഡോക്ടര്‍മാർക്ക് ആദരവുമായി വിദ്യാർഥികൾ
1572004
Tuesday, July 1, 2025 11:41 PM IST
മൂന്നിലവ്: വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ ഡോക്ടര്‍മാരെ ആദരിച്ചു. ഇടമറുക് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ജിജി, ഡോ. ശോഭ, ഡോ. ബോബി കുര്യന്, മൂന്നിലവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. നിര്‍മല്‍ ജോസ്, ഡോ. ഇ.എം. സൈനുദീന്‍, മൂന്നിലവ് ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. കാശ്മീര, മൂന്നിലവ് ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി ജോര്‍ജ് എന്നിവരെ സന്ദര്‍ശിച്ച് ആദരവ് അര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ്, അധ്യാപകരായ കെ.വി. ജോസഫ്, മനു കെ. ജോസ്, സോയ തോമസ്, ജീമോന്‍ മാത്യു, സി. ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
ചെമ്മലമറ്റം: ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ദന്ത ഡോക്ടർമാരായ രഞ്ജിത് ജോർജ്-അൽഫോൻസ് ബേബി എന്നിവർക്കാണ് സ്കൂൾ ഹാളിൽ വിദ്യാർഥികൾ ആദരവ് നൽകിയത്. തുടർന്ന് ദന്തസംരക്ഷണത്തെക്കുറിച്ചും ദന്തരോഗങ്ങളെക്കുറിച്ചും ഡോക്ടർമാർ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, ഹണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.