സിപിഐ പ്രാദേശിക നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും
1571838
Tuesday, July 1, 2025 3:19 AM IST
കടുത്തുരുത്തി: സിപിഐ പ്രാദേശിക നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റി ഓഫീസില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മണ്ഡലം കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം കഴിഞ്ഞ ഉടനാണ് വാക്കേറ്റമുണ്ടായത്.
കടുത്തുരുത്തി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അജിന് കുര്യന്, ആയാംകുടി ബ്രാഞ്ച് സെക്രട്ടറി രാജു തോമസ് എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാര്‍ട്ടി നേതാക്കള്‍ മുകളിലുള്ള ഓഫീസിനു താഴെയെത്തിക്കഴിഞ്ഞാണ് സംഭവം. നേതാക്കള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രാജു തോമസ് മര്ദനമേറ്റതായിക്കാണിച്ച് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മര്‍ദനമേറ്റ ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് പറഞ്ഞു.
ഇതേസമയം ഇങ്ങനെയൊരു സംഭവം പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടില്ലെന്ന് മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണസെന് പറഞ്ഞു. കടുത്തുരുത്തിയില്‍ സിപിഐക്കുള്ളില്‍ ഏറെക്കാലമായി വിഭാഗിയത നിലനില്‍ക്കുകയാണ്.