പി.ജെ. ജോസഫിനെ കേരള കര്‍ഷക യൂണിയന് ആദരിച്ചു
1571858
Tuesday, July 1, 2025 3:21 AM IST
കോട്ടയം: ശതാഭിഷേക നിറവിലെത്തിയ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയ്ക്ക് കേരള കര്‍ഷക യൂണിയന് സംസ്ഥാന കമ്മിറ്റിയുടെ ആദരം. പുറപ്പുഴയിലെ വസതിയിലെത്തിയാണ് നേതാക്കള്‍ പി.ജെ. ജോസഫിനെ ആദരിച്ചത്.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിക്കുകയും മെമന്റോ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേക്ക് മുറിച്ചു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ഡെപ്യുട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്, നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയില്‍, കേരള കര്‍ഷക യൂണിയന് സംസ്ഥാന ഭാരവാഹികളായ ജോയി തെക്കേടത്ത്, സി.ടി. തോമസ്, ബേബിച്ചന് കൊച്ചുകരൂര്‍, ടോമി കാവാലം, ബിനു ജോണ്‍, സണ്ണി തെങ്ങുംപള്ളി, വിനോദ് ജോണ്‍, സോജന് ജോര്‍ജ്, ജോണി പുളിന്തടം, ആന്റണി കുര്യാക്കോസ്, കുഞ്ഞ് കളപ്പുര, ജോസ് വഞ്ചിപ്പുര, വില്‍സണ്‍ മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.