ഡോക്ടേഴ്സ് ദിനാചരണം
1572002
Tuesday, July 1, 2025 11:41 PM IST
പുതുവെളിച്ചം നേത്രദാന കേന്ദ്രവുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്സ് ദിനാചരണം കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു പ്രവര്‍ത്തനം നടത്തുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിക്കുന്ന നേത്രദാനകേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിംഗും ഡോ. വര്‍ഗീസ് പി. പുന്നൂസ് നിര്‍വഹിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗത്തിന്റെ വിഷമവുമായി വരുന്നവരെ ഹൃദയ കണ്ണുകള്‍ കൊണ്ടു കാണുന്നവരാണ് ഡോക്ടര്‍മാരെന്ന് ബിഷപ് പറഞ്ഞു. ദി മാര്‍ സ്ലീവന്‍സ് എന്ന ഇ-മാഗസിന്റെ പ്രകാശനവും മാർ കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
മുതിര്‍ന്ന ഡോക്ടര്‍മാരായ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മാത്യു ഏബ്രഹാം, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. തോമസ് ഏബ്രഹാം, സൈക്യാട്രി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍, ലബോറട്ടറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റോസമ്മ തോമസ്, ജനറല്‍ മെഡിസിന് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോയി മാണി തെക്കേടത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.എന്‍. നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.